മനോഹരവും ശക്തവുമായ ചിത്രങ്ങളെന്ന് ചിലര്‍ ഫോട്ടോഷൂട്ടിനെ വിശേഷിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ രാജ്യത്തെ ജനങ്ങള്‍ മരിച്ചുവീണുകൊണ്ടിരിക്കുമ്പോള്‍ പ്രസിഡന്റ് ഫോട്ടോഷൂട്ടിന്റെ തിരക്കിലാണ് എന്ന വിമര്‍ശനമാണ് ഉന്നയിക്കുന്നത്.
യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനില്‍ നിന്ന് രക്ഷപ്പെടാന്‍ യുഎസ് അദ്ദേഹത്തിന് സഹായം വാഗ്ദാനം നല്‍കിയിരുന്നു. യു എസിന്റെ വാഗ്ദാനം നിരസിച്ച് തന്റെ ജനങ്ങള്‍ക്കൊപ്പം നിലകൊളളാന്‍ അദ്ദേഹം കാണിച്ച ധീരതയാണ് ഞങ്ങളുടെ ചായപ്പൊടിക്ക് സെലന്‍സ്‌കി എന്ന് പേരിടാന്‍ പ്രചോദനമായത്. എനിക്ക് ഇപ്പോള്‍ യാത്രയല്ല ആവശ്യം വെടിമരുന്നുകളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
റഷ്യ യുക്രൈനില്‍ നടത്തുന്ന അധിനിവേശത്തില്‍ തെരുവുകളില്‍ കുഞ്ഞുജീവനുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. എട്ടുവയസുകാരിയായ ആലീസ് മുത്തശ്ശന്‍ അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒഖിര്‍ക്കയിലെ തെരുവില്‍ കൊല്ലപ്പെട്ടു
താന്‍ യുക്രൈന്‍ വിട്ടു എന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പ്രസിഡന്റ് സെലന്‍സ്‌കി വ്യക്തമാക്കി. താനൊരിക്കലും രാജ്യം വിട്ട് പോകില്ലെന്നും അവസാനം വരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു
ഞങ്ങളുടെ രാജ്യത്തെ സംരക്ഷിക്കാന്‍ ഞങ്ങള്‍ ഒറ്റയ്ക്ക് പൊരുതുകയാണ്. ഞങ്ങള്‍ക്കൊപ്പം പോരാടാന്‍ ആരാണുളളത്. ആരെയും ഞാന്‍ കാണുന്നില്ല